എട്ട് ജില്ലകളിൽ ചൂട് മുന്നറിയിപ്പ്

Friday 21 March 2025 1:01 AM IST

തിരുവനന്തപുരം:ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 38ഡിഗ്രി വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 37ഡിഗ്രി വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36ഡിഗ്രി വരെയും താപനില ഉയരും.സാധാരണയെക്കാൾ 2 മുതൽ 3ഡിഗ്രി വരെയാണ് താപനില ഉയരുന്നത്. അതേസമയം,​ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ നേരിയ മഴ സാദ്ധ്യതയുണ്ട്.കൊല്ലത്ത് ഇന്നലെ ഉയർന്ന അൾട്രാവയലെറ്റ് സൂചിക രേഖപ്പെടത്തി.സൂചിക 11ൽ എത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഇവിടെയുള്ളവർ പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.