ഹരിത കലാലയം

Friday 21 March 2025 12:03 AM IST

പന്തളം: പന്തളം എൻ.എസ്.എസ്. പോളിടെക്‌നിക് കോളേജിനെ ഹരിത കലാലയമായി പ്രഖ്യാപിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ എൻ കെ ശ്രീകുമാർ, പ്രിൻസിപ്പൽ ഡോ. പ്രീത,അദ്ധ്യാപകരായ രാജി .എസ്, പാർവതി ജി.എസ്, പ്രദീപ് കുമാർ, നവകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ അനിൽകുമാർ ജി, ക്ലീൻ കേരള കമ്പനി മാനേജർ ദിലിപ് കുമാർ. എം ബി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി .എസ് കൃഷ്ണകുമാർ, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ, .വി.ഇ.ഒ രതീഷ്, കോളേജ് യൂണിയൻ ചെയർമാൻ വിഷ്ണു.എം എന്നിവർ പങ്കെടുത്തു.