ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Friday 21 March 2025 12:04 AM IST

ചെന്നീർക്കര: ചെന്നീർക്കര ഗവ. ഐ,ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു ഒഴിവിലേക്ക് മുസ്ളീം വിഭാഗത്തിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിനുള്ള അഭിമുഖം 23ന് രാവിലെ 11ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. മുസ്ളീം വിഭാഗത്തിൽ നിന്ന് ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ ഒാപ്പൺ കാറ്റഗറിയിൽ പരിഗണിക്കും. ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചവും ഉള്ളവർക്കാണ് മുൻഗണന. വിവരങ്ങൾക്ക് ഫോൺ : 9846783249.