ഇ.എം.എസ് ദിനാചരണം
Friday 21 March 2025 12:06 AM IST
പത്തനംതിട്ട : ഇ.എം.എസ് ചരമ വാർഷികദിനം പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു. സി.പി.എം ജില്ലാസെക്രട്ടറി രാജു എബ്രഹാം പതാക ഉയർത്തി. ജില്ലാകമ്മിറ്റി അംഗം പി.ആർ.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം എൻ.സജികുമാർ, പി.ആർ.പി.സി ജില്ലാസെക്രട്ടറി ബാബുജോർജ്ജ് ,ദേശാഭിമാനി ബ്രാഞ്ച് സെക്രട്ടറി ആർ.രമേശ്, ഓഫീസ് സെക്രട്ടറി ജി.രാജേഷ്, ജയകൃഷ്ണൻ തണ്ണിത്തോട് , ഡോ.കെ.ജി.സുരേഷ് , ഇ.കെ.ഉദയകുമാർ , അഭിരാജ് കൈതയ്ക്കൽ , റയാൻ മൈലപ്രാ, രാഹുൽകൃഷ്ണ.ആർ, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.