എം.കെ.ബിജു മുഹമ്മദ് അനുസ്മരണവും ഇഫ്താർ സംഗമവും

Friday 21 March 2025 12:58 AM IST
എം.കെ.ബിജു മുഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് എം.കെ സ്മാരക പുരസ്കാരം നൽകി ആദരിച്ചപ്പോൾ

തൊടിയൂർ: വോയിസ് ഒഫ് ഇടക്കുളങ്ങരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.കെ.ബിജു മുഹമ്മദ് അനുസ്മരണവും ഇഫ്താർ സംഗമവും എം.കെ.സ്മാരക പുരസ്കാര വിതരണവും പുത്തൻ തെരുവ് താസ ഹാളിൽ നടന്നു. ആർ.സനജൻ അനുസ്മരണ പ്രഭാഷണം നടത്തി. നജീബ് മണ്ണേൽ, ടി.രാജീവ്, സുധീർ കാരിക്കൽ , ബോബൻ ജി.നാഥ്, മുബാഷ് തൊടിയൂർ, ചൂളൂർ ഷാനി,നാസർ കുരുടന്റയ്യം, നൗഷാദ് പുലത്തറ , ഷാജി മാമ്പള്ളി, ഷാജി ഇത്തിക്കൽ, അജി ലൗലാന്റ് എന്നിവർ സംസാരിച്ചു. സാംസ്കാരിക പ്രവർത്തകനായിരുന്ന ബിജു മുഹമ്മദിന്റെ പേരിലുള്ള പുരസ്കാരം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ വി.ബിജു, സബ് ഇൻസ്പെക്ടർ ഷമീർ , എസ്. .സി.പി.ഒ മാരായ രാജീവ് കുമാർ , ഹാഷിം എന്നിവർക്ക് സമ്മാനിച്ചു.