ഐ.ഐ.എം സമ്പൽപൂരിൽ എം.ബി.എ

Friday 21 March 2025 12:06 AM IST

കൊച്ചി: ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് ഐ.ഐ.എം സമ്പൽപൂർ ഡൽഹി ക്യാമ്പസിൽ നടത്തുന്ന എം.ബി.എ കോഴ്‌സിന് അപേക്ഷിക്കാം. വാരാന്ത്യങ്ങളിൽ ഡൽഹി ക്യാമ്പസിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. മൂന്നു വർഷത്തെ പ്രവർത്തന പരിചയമുള്ള പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. ഡാറ്റാ സയൻസ്, പ്രൊഡക്ട് മാനേജ്മെന്റ്, സസ്റ്റെയ്നബിലിറ്റി തുടങ്ങിയ സ്‌പെഷലൈസേഷനുകൾ ലഭ്യമാണ്. 50 ശതമാനമെങ്കിലും മാർക്കോടു കൂടിയ ബിരുദമാണ് യോഗ്യത. വെബ്സൈറ്റ്: https://iimsambalpur.ac.in/about-the-program/