താമസം 'താസമ"മായി,​ പ്ലസ്ടു മലയാളം ചോദ്യ പേപ്പറിൽ തെറ്റോട് തെറ്റ്

Friday 21 March 2025 12:14 AM IST

തിരുവനന്തപുരം: 80 മാർക്കിന്റെ പരീക്ഷ. 27 ചോദ്യങ്ങളിൽ 15 അക്ഷരത്തെറ്റുകൾ! ഹയർ സെക്കൻഡറി രണ്ടാംവർഷ മലയാളം ചോദ്യപേപ്പറിൽ അക്ഷരത്തെറ്റോട് തെറ്റ്. ബുധനാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിലാണ് പിശകുകൾ കടന്നുകൂടിയത്. പൊതുപരീക്ഷയുടെ ചോദ്യപേപ്പർ പേരിനുപോലും പ്രൂഫ് വായിച്ചിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വ്യാപക വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. നാലാമത്തെ ചോദ്യത്തിൽ താമസം 'താസമം" ആയപ്പോൾ അഞ്ചാമത്തെ ചോദ്യത്തിലെ 'നീലകണ്ഠശൈലം" 'നീലകണുശൈലം" ആയി.

ചോദ്യനമ്പർ അക്ഷരത്തെറ്റുവന്ന വാക്ക്​ (ശരിയായ വാക്ക്) എന്നീ ക്രമത്തിൽ

 09- 'സച്ചിനെക്കറിച്ച്" (സച്ചിനെക്കുറിച്ച് )

 10- 'കൊല്ലുന്നതിനെക്കാളം" (കൊല്ലുന്നതിനെക്കാളും)​

11- 'മാന്ത്രികഭാവനയിൽക്കുടി" (മാന്ത്രിക ഭാവനയിൽക്കൂടി )​

12- 'അവതരിപ്പിച്ചരിക്കുന്ന" (അവതരിപ്പിച്ചിരിക്കുന്ന)- ഇതേ ചോദ്യത്തിൽ ഈ വാക്ക് രണ്ടു പ്രാവശ്യം തെറ്റിയിട്ടുണ്ട്

14- സൃഷ്ടിക്കുന്നണ്ടോ (സൃഷ്ടിക്കുന്നുണ്ടോ)​

 17- പൂലിക്കോട്ടിൽ ഹൈദർ (പുലിക്കോട്ടിൽ ഹൈദർ)​

 19- ലോകമെന്നാകെ (ലോകമൊന്നാകെ)​

​ 20- 'ജീവിതസാഹിചര്യങ്ങളിൽ" (ജീവിതസാഹചര്യങ്ങളിൽ)​

 26- പ്രകൃതിയെക്കുറിച്ചുള്ള ആധിയം (പ്രകൃതിയെക്കുറിച്ചുള്ള ആധിയും)​


കവിതാഭാഗം വായിച്ച് ഉത്തരമെഴുതാനുള്ള ഭാഗത്ത് ഒ.എൻ.വി കവിതയിൽ മാത്രം മൂന്ന് തെറ്റുകൾ. അവ ഇങ്ങനെ - 'വലിപ്പിത്തിൽ" (വലിപ്പത്തിൽ)​,​ 'കാരോർക്കും" (കാതോർക്കും)​,​ 'സ്വപ്നങ്ങളുൽ ക്കണംകൾ" (സ്വപ്നങ്ങളുത്കണ്‌ഠകൾ).

 പ്രൂഫ് റീഡിംഗിലെ ഗുരുതര വീഴ്ചയാണ് തെറ്റുകൾക്ക് പിന്നിൽ. പരീക്ഷാ നടത്തിപ്പും നിയന്ത്രണവും രാഷ്ട്രീയവത്കരിച്ചതിന്റെ പരിണിതഫലവുമാണിത്.

- എസ്.മനോജ്,

ജനറൽ സെക്രട്ടറി,

എ.എച്ച്.എസ്.ടി.എ