തെരുവുനായ: 9 എ.ബി.സി കേന്ദ്രങ്ങൾ കൂടി

Friday 21 March 2025 12:16 AM IST

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ വംശവർദ്ധന നിയന്ത്രിക്കാൻ 9 ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി എം.ബി. രാജേഷിനു വേണ്ടി മന്ത്രി ഒ.ആർ. കേളു നിയമസഭയിൽ പറഞ്ഞു. നിലവിൽ 15കേന്ദ്രങ്ങളുണ്ട്. എ.ബി.സി പദ്ധതി രൂപീകരിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. വാക്സിനേഷൻ, എ.ബി.സി, റാബിസ് ഫ്രീ കേരള എന്നിവയ്ക്ക് 47.6 കോടി തദ്ദേശ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. തെരുവുനായ്ക്കളെ തദ്ദേശ സ്ഥാപനങ്ങൾ വാക്സിനേറ്റ് ചെയ്യുമെന്നും എം.എസ്. അരുൺകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.