വിജ്ഞാന ലഹരിയുമായി ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്
191.59 കോടി വരവ്, 185.43 കോടി ചെലവ്, 6.16 കോടി രൂപ നീക്കിയിരിപ്പ്
കൊല്ലം: ലഹരി വ്യാപനം പ്രതിരോധിക്കാൻ വിജ്ഞാന ലഹരി അടക്കം നൂതന പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ 2025- 26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ്. 191.59 കോടി വരവും 185.43 കോടി ചെലവും 6.16 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അവതരിപ്പിച്ചത്. യോഗത്തിൽ പ്രസിഡന്റ് പി.കെ. ഗോപൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ എല്ലാ ക്ലാസുകളിലും ലഹരിവിരുദ്ധ കമ്മിറ്റികൾ രൂപീകരിക്കും. വിദ്യാർത്ഥി കൺവീനറും അദ്ധ്യാപിക ചെയർപേഴ്‌സണും രക്ഷിതാവ് രക്ഷാധികാരിയുമായിരിക്കും. കുരിയോട്ടുമല ഫാമിലെ ആൺകിടാരികളെ മാംസത്തിന് പാകമാകും വരെ വളർത്തി ശുദ്ധമായ മാംസം വിതരണം ചെയ്യാൻ 30 ലക്ഷം, ഫാമിൽ 80 ലക്ഷം രൂപ ചെലവിൽ അറവുശാല, ആയൂർ തോട്ടത്തറ ഹാച്ചറിയിലെ ഫീഡ് പ്രോസസിംഗ് യൂണിറ്റിൽ നിന്ന് കോഴിത്തീറ്റ ഉത്പാദിപ്പിച്ച് ക്വയിലോൺ ചിക്കൻ ഫീഡ്‌സ് എന്ന പേരിൽ വിപണയിലെത്തിക്കാൻ ഒരു കോടി, തരിശ് നിലങ്ങളിൽ കൃഷിയിറക്കി വിപണിയിലെത്തിക്കുന്ന കതിർമണി മട്ടയരി പദ്ധതിക്കായി 3 കോടി, കർഷക ഗ്രൂപ്പുകൾക്ക് കാർഷിക യന്ത്രങ്ങൾ വാങ്ങാൻ സബ്സിഡിക്കായി 50 ലക്ഷം എന്നിങ്ങനെയും പണം നീക്കിവച്ചു.
മറ്റ് വകയിരുത്തലുകൾ
ക്യാൻസറിന്റ വിദൂര സാദ്ധ്യത പോലും മനസ്സിലാക്കാൻ കഴിയുന്ന പെറ്റ് സ്‌കാൻ യൂണിറ്റ് ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കാൻ 50 ലക്ഷം.
കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കാൻ 1000 പേർക്ക് ഹോം നഴ്‌സ് പരിശീലനം
2.5 കോടി ചെലവുള്ള പദ്ധതിക്ക് ഇത്തവണ ഒരു കോടി.
കുരിയോട്ടുമലയിൽ എ.സി ഓഡിറ്റോറിയം: 2.85 കോടി
കോട്ടുക്കൽ ഫാമിൽ ആർട്ടിഫിഷ്യൽ ഗാർഡന്: 5 കോടി ഫാമുകൾ കേന്ദ്രീകരിച്ച് മേയിൽ ഫാം ഫെസ്റ്റ് ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്‌കൂട്ടർ: 1.25 കോടി സ്‌കൂളുകളിൽ സയൻസ് ലാബ്: 30 ലക്ഷം എസ്.പി.സി കേഡറ്റുകൾക്ക് സൗജന്യ യൂണിഫോം സ്‌കൂളുകളുടെ സുരക്ഷയ്ക്കായുള്ള കാവൽ പദ്ധതിക്ക് 1 കോടി
സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കും ഫർണിച്ചറിനും 3 കോടി പടി. കല്ലട ഇ.എം.എസ് ഇൻഡോർ സ്റ്റേഡിയത്തിന് 2.25 കോടി കുരിയോട്ടുമല ഫാമിൽട്രൈബൽ മ്യൂസിയം 40 ലക്ഷം ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികൾക്ക് 16.5 കോടി വനിതകൾക്ക് ലാബ് തുടങ്ങാൻ സഹായം സ്‌കൂൾ യൂണിഫോം നിർമ്മാണ യൂണിറ്റിന് 30 ലക്ഷം സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനത്തിന് 20 ലക്ഷം ജില്ലാ ആശുപത്രിയിൽ ഡബിൾ ചേംബർ ഇൻസിനറേറ്റർ 1.5 കോടി
ആയുർവേദ സാന്ത്വന പരിചരണ പദ്ധതിക്ക് 1.25 കോടി ജില്ലാ ആയുർവേദ ആശുപത്രിയിൽ എക്സ്റേ മെഷീൻ 10 ലക്ഷം ജില്ലാ ഹോമിയോ ആശുപത്രിയിൽ ഭിന്നശേഷി സൗഹൃദമാക്കും മൊബൈൽ മാലിന്യ പ്ലാന്റിന് 1.50 കോടി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരിശീലനം മാതൃകാ റോഡുകൾക്ക് 26 കോടി ജില്ലാ പഞ്ചായത്തിന്റെ ആധുനിക കെട്ടിടം 4.5 കോടി മത്സ്യമേഖലയുടെ വികസനത്തിന് 1.50 കോടി ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കാൻ 2.5 കോടി