ബൈക്കുമായി മറിഞ്ഞു , യുവാവിന് ഗുരുതര പരിക്ക്

Friday 21 March 2025 1:15 AM IST

കുളത്തുപ്പുഴ: അരിപ്പ അമ്മയമ്പലം ക്ഷേത്രത്തിന് സമീപം ബൈക്കുമായി മറിഞ്ഞു യുവാവിന് ഗുരുതര പരിക്ക്. കൊച്ചരിപ്പ വിനിത വിലാസത്തിൽ മനുവിനാണ് (38) പരിക്കേറ്റത്. ഇന്നലെ രാവിലെ 11ന് മടത്തറ പാതയിൽ നിന്നും കുളത്തുപ്പുഴക്ക് വരികയായിരുന്ന ബൈക്ക് അമ്മയമ്പലം ക്ഷേത്രത്തിന്റെ മുന്നിലെ വളവു തിരിയവേ നിയന്ത്രണം നഷ്ടപെടുകയായിരുന്നു. എതിർ വശത്തെ ഓടയുടെ വശത്തു ഇടിച്ചു തൊട്ടടുത്ത വനത്തിലേക്കു ബൈക്കുമായി മറിഞ്ഞ മനുവിന്റെ കൈയ്ക്കും കാലിനും തലയ്ക്കും പരിക്കുണ്ട്. ചിതറ പൊലീസ് സബ് ഇൻസ്‌പെക്ടർ സജീഷ്, സി.പി.ഒ നിതീഷ്, ഹോംഗാർഡ് ഷാജഹാൻ എന്നിവർ ഉൾപ്പെടുന്ന പൊലീസിന്റെ നേതൃത്വത്തിൽ രക്ഷപ്രവർത്തനം നടത്തി യുവാവിനെ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചു.