കിഴക്കേക്കല്ലട പഞ്ചായത്തിന് 23. 94 കോടിയുടെ ബഡ്ജറ്റ്
Friday 21 March 2025 1:16 AM IST
കൊല്ലം: കിഴക്കേക്കല്ലട ഗ്രാമ പഞ്ചായത്ത് 2025-26 വർഷത്തെ ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് രാജു ലോറൻസ് അവതരിപ്പിച്ചു. 23. 94 കോടി വരവും, 23.79 കോടി ചെലവും 15 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്കും പാർപ്പിടം, ആരോഗ്യം, സാമൂഹ്യക്ഷേമം, പശ്ചാത്തല വികസനം എന്നിവയ്ക്കുമാാണ് മുൻതൂക്കം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാദേവി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാൻമാരായ റാണി സുരേഷ്, എ. സുനിൽകുമാർ, എസ്. ശ്രുതി, മറ്റ് അംഗങ്ങൾ, ബി.ഡി.ഒ ജോർജ് അലോഷ്യസ്, പഞ്ചായത്ത് സെക്രട്ടറി സുചിത്രാ ദേവി, മറ്റ് നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.