ചരിത്രം കിർസ്റ്റി

Friday 21 March 2025 6:31 AM IST

കിർസ്റ്റി കോവൻട്രി ഐ.ഒ.സി പ്രസിഡന്റ്

ഒ​ളി​മ്പി​യ​:​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഒ​ളി​മ്പി​ക് ​ക​മ്മി​റ്റ​ിയു​ടെ (ഐ.ഒ.സി)​ ആ​ദ്യ​ ​വ​നി​താ​ ​പ്ര​സി​ഡ​ന്റെ​ന്ന​ ​ച​രി​ത്ര​ ​നേ​ട്ടം​ ​കു​റി​ച്ച് ​സിം​ബാ​ബ്‌​വെ​ക്കാ​രി​ ​കി​ർ​സ്റ്റി​ ​കോ​വ​ൻ​ട്രി.​ ​ഗ്രീ​സി​ൽ​ ​ആ​രം​ഭി​ച്ച​ ​ഐ.​ഒ.​സി​ ​സെ​ക്ഷ​നി​ൽ​ ​ന​ട​ന്ന​ ​വോ​ട്ടെ​ടു​പ്പി​ലാ​ണ് ​തോ​മ​സ് ​ബ​ക്കി​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​ഐ.​ഒ.​സി​യു​ടെ​ ​പ​ത്താം​ ​പ്ര​സി​ഡ​ന്റാ​യി​ ​നീ​ന്ത​ലി​ൽ​ ​ര​ണ്ട് ​ഒ​ളി​മ്പിക്‌സ് സ്വർണം ​ ​നേ​ടി​യി​ട്ടു​ള്ള​ ​കി​ർ​സ്റ്റി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ 12​ ​വ​ർ​ഷം​ ​തോമസ് ബ​ക്ക് ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​നം​ ​വ​ഹി​ച്ചു.​ ​ഐ.​ഒ.​സി​ ​പ്ര​സി​ഡ​ന്റാ​കു​ന്ന​ ​ആ​ദ്യ​ ​ആ​ഫ്രി​ക്ക​ക്കാരിയും​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​യാ​ളുമാ​ണ് 41​കാ​രി​യാ​യ​ ​കി​ർ​സ്റ്റി. ഇത് അസാധാരണമായ നിമിഷമാണെന്നും ഇത്രയും വലിയൊരു പദവിയിൽ എത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും എല്ലാവർക്കും ഹൃദയപൂർവം നന്ദി പറയുന്നുവെന്നും കിർസ്റ്റി പറഞ്ഞു. വോ​ട്ടിം​ഗി​ൽ​ ​പ്ര​മു​ഖ​രാ​യ​ ​ആ​റ് ​പേ​രെ​ ​പി​ന്ത​ള്ളി​യാ​ണ് ​കി​ർ​സ്റ്റി​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കാ​യി​ക​ ​സം​ഘ​ട​ന​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​യാ​യ​ത്. ഇത്തവണ മത്സരരംഗത്തുണ്ടായിരുന്ന ഏകവനിതയും കിർസ്റ്റിയായിരുന്നു. ലോ​ക​ ​അ​ത്‍​ല​റ്റി​ക്സ് ​സം​ഘ​ട​ന​യു​ടെ​ ​പ്ര​സി​ഡ​‍​ന്റ് ​സെ​ബാ​സ്റ്റ്യ​ൻ​ ​കോ​ ​(​ബ്രി​ട്ട​ൺ​),​ ​ഐ.​ഒ.​സി​ ​എ​ക്സ്ക്യു​ട്ടീ​വ് ​ബോ​ർ​ഡ് ​അം​ഗം​ ​പ്രി​ൻ​സ് ​ഫൈ​സ​ൽ​ ​അ​ൽ​ ​ഹു​സൈ​ൻ​ ​(​ജോ​ർ​ദാ​ൻ​),​ ​ഐ.​ഒ.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​യു​വാ​ൻ​ ​അ​ന്റോ​ണി​യോ​ ​സ​മ​രാ​ഞ്ച് ​ജൂ​നി​യ​ർ​ ​(​സ്പെ​യി​ൻ​),​ ​രാ​ജ്യാ​ന്ത​ര​ ​സ്കീ​ ​സ്നോ​ബോ​ർ​ഡ് ​ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​യാ​ഹോ​ൻ​ ​എ​ലാ​യ​ഷ് ​(​സ്വീ​ഡ​ൻ​),​ ​ജിം​നാ​സ്റ്റി​ക്സ് ​ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​ിസി​ഡ​ന്റ് ​മൊ​റി​നാ​രി​ ​വാ​ത്ത​നേ​ബ​ ​(​ജ​പ്പാ​ൻ​),​​​ ​രാ​ജ്യാ​ന്ത​ര​ ​സൈ​ക്ലിം​ഗ് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡേ​വി​ഡ് ​ല​ബാ​ട്ടി​യ​ ​(​ഫ്രാ​ൻ​സ്)​ ​എ​ന്നി​വ​രെ​ ​തോ​ൽ​പ്പി​ച്ചാ​ണ് ​കി​ർ​സ്റ്റി​യു​ടെ​ ​ജ​യം.​ ​ആ​കെ​ ​സാ​ധു​വാ​യ​ 97​ ​വോ​ട്ടി​ൽ​ 49​ ​വോ​ട്ടാ​ണ് ​കി​ർ​സ്റ്റി​ ​നേ​ടി​യ​ത്.​ ആദ്യ റൗണ്ട് വോട്ടടുപ്പിൽ തന്നെ ജയിക്കാനാവശ്യമായ ഭൂരിപക്ഷം കിർസ്റ്റിക്ക് ലഭിച്ചു. ​ര​ണ്ടാം​ ​സ്ഥാ​ന​ത്തെ​ത്തി​യ​ ​സ​മാ​രാ​ഞ്ചി​ന് 28​ ​വോ​ട്ട് ​ല​ഭി​ച്ചു.​സെ​ബാ​സ്റ്റ്യ​ൻ​ ​കോ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​ര​ണ്ട​ക്കം​ ​കാ​ണാ​നാ​യി​ല്ല.​ 2036​ലെ​ ​ഒ​ളി​മ്പി​ക്‌​സ് ​വേ​ദി​ക്ക് ​ശ്ര​മ​ക്കു​ന്ന​ ​ഇ​ന്ത്യ​യ്‌​ക്കും​ ​നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​ ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പ്. ട്രാൻസ് ജെൻഡർ അത‌്‌ലറ്റുകളെ വനിതാ വിഭാഗത്തിൽ മത്സരിപ്പിക്കരുത് എന്നതുൾപ്പെടെ വിവാദപരമായ നിലപാട് സ്വീകരിച്ചിട്ടുള്ലയാളാണ് കിർസ്റ്റി. 8 വർഷമാണ് ഐ.ഒ.സി പ്രസിഡന്റിന്റെ കാലാവധി. ഇതുകൂടാതെ 4 വർഷം കൂടി കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്.

നിലവിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായ കി‌ർസ്റ്റ സിംബാ‌ബ്‌വെയിലെ യൂത്ത്, സ്പോർട്‌സ്, ആർ്ട്‌സ് മന്ത്രിയുമാണ്. രണ്ട് സ്വർണം ഉൾപ്പെടെ 2004,​2008 ഒളിമ്പി‌ക്‌സുകളിൽ നിന്നായി 7 മെഡലുകൾ നേടിയിട്ടുണ്ട് കിർസ്റ്റി.

ആതിഥേയരെന്ന നിലയിൽ മൂന്ന് രാജ്യങ്ങളും യോഗ്യതാ റൗണ്ടിൽ കളിക്കാതെ തന്നെ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു.