വീടിന്റെ വർക്ക് ഏരിയയിൽ അനക്കം; ഉഗ്രവിഷമുള്ള അണലിയെ കണ്ട് ഭയന്നവരുടെ മുന്നിലെത്തിയത് കൊടും വിഷമുള്ള മറ്റൊരതിഥി
തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിന് സമീപം തിരുനഗർ എന്ന സ്ഥലത്താണ് വാവാ സുരേഷും സ്‌നേക്ക് മാസ്റ്റർ ടീമും ഇന്ന് എത്തിയിരിക്കുന്നത്. അവിടെ വീടിനോട് ചേർന്ന വർക്ക് ഏരിയയിൽ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവാ സുരേഷിന് കാൾ വന്നത്. ഈ പാമ്പിനെ കണ്ട സ്ഥലത്താണ് ഈ വീട്ടിൽ വളർത്തുന്ന കുഞ്ഞ് കാളക്കുട്ടൻ പതിവായി നിൽക്കുന്നത്. ഇണചേരുന്ന സമയമായതിനാൽ പാമ്പുകൾ വളരെ അപകടകാരികളാകാൻ സാദ്ധ്യതയുണ്ട്.
പകൽ സമയത്ത് അവിടെ നിന്ന് മാറ്റികെട്ടിയത് കൊണ്ട് കാളക്കുട്ടൻ രക്ഷപ്പെട്ടു. തെരച്ചിലിനൊടുവിൽ ഉഗ്രവിഷമുള്ള അണലിയെ വാവാ സുരേഷ് പിടികൂടി. വയറ്റിൽ നിറയെ മുട്ടകളുള്ള പാമ്പായിരുന്നു അത്. സംശയം തോന്നി വീണ്ടും പരിശോധിച്ചപ്പോൾ സ്ഥലത്ത് മറ്റൊരു ആൺ അണലി. പടം പൊഴിക്കാറായ പാമ്പായിരുന്നു. നന്നായി ക്ഷീണിച്ച പാമ്പിനെയാണ് രണ്ടാമതായി കണ്ടത്. കാണുക അപകടകാരികളായ രണ്ട് അണലികളെ പിടികൂടിയ വിശേഷങ്ങളുമായ് എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.