അഡ്വ.വി.രാജേന്ദ്രന്റെ സംസ്കാരം ഇന്ന്
Friday 21 March 2025 9:07 PM IST
പെരുമ്പാവൂർ: മുൻ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായിരുന്നപി.കെ.വാസുദേവൻ നായരുടെ (പി.കെ.വി.) മകനും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന പുല്ലുവഴി കാപ്പിള്ളിൽ വീട്ടിൽ അഡ്വ.വി.രാജേന്ദ്രന്റെ (73) സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. 20 ന് വൈകിട്ട് 7.30 ഓടെ ഹൃദയസ്തംഭനം മൂലം നിര്യാതനായ അഡ്വ. വി. രാജേന്ദ്രന്റെ ഭൗതിക ശരീരം ഇന്നലെ രാവിലെ 11 . 30ന് എറണാകുളത്തെ താമസ വീടായ സണ്ണി പാലസിൽ കൊണ്ടുവന്നു. അവിടെ നിന്ന് 12.30 ന് ഹൈക്കോടതി ചേമ്പർ കോംപ്ലക്സിൽ പൊതു ദർശനത്തിന് വച്ചു. ശേഷം വൈകിട്ട് 3.30 ന് പുല്ലുവഴി കാപ്പിള്ളിൽ തറവാട്ടിലേക്ക് ഭൗതിക ദേഹമെത്തിച്ചു. ഇന്ന് രാവിലെ 11.30 ന് പുല്ലുവഴിയിൽ നിന്ന് കാഞ്ഞൂരിലെ വസതിയിലേക്ക് കൊണ്ടുപോകും.