ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വർദ്ധന
Saturday 22 March 2025 12:24 AM IST
കൊച്ചി: രാജ്യത്തെ ഓഹരി വിപണിയിലേക്ക് നിക്ഷേപ ഒഴുക്ക് കൂടിയതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം മാർച്ച് 14ന് അവസാനിച്ച വാരത്തിൽ 30.5 കോടി ഡോളർ ഉയർന്ന് 65,427 കോടി ഡോളറായി. വിദേശ നാണയങ്ങളുടെ മൂല്യം ഇക്കാലയളവിൽ 9.6 കോടി ഡോളർ കുറഞ്ഞു. സ്വർണ ശേഖരത്തിന്റെ മൂല്യത്തിൽ 6.6 കോടി ഡോളറിന്റെ വർദ്ധനയുണ്ട്.