ഉറപ്പായ വരുമാനത്തോടെ ഐ.സി.ഐ.സി.ഐ പ്രൂ ഗിഫ്റ്റ് സെലക്ട്

Saturday 22 March 2025 12:25 AM IST

കൊച്ചി: അനിശ്ചിതമായ സാമ്പത്തിക പശ്ചാത്തലത്തിൽ സമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം ഉറപ്പായ വരുമാനവും ലഭ്യമാക്കുന്ന ഐ.സി.ഐ.സി.ഐ പ്രൂ ഗിഫ്റ്റ് സെലക്ട് പദ്ധതി വിപണിയിൽ അവതരിപ്പിച്ചു ഉയരുന്ന പണപ്പെരുപ്പം, വിപണിയിലെ ചാഞ്ചാട്ടം, സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കൽ തുടങ്ങിയവ ലക്ഷ്യമാക്കുന്ന വ്യക്തികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ദീർഘകാല സാമ്പത്തിക പ്രതീക്ഷകൾ ഉറപ്പോടെ കൈവരിക്കാൻ അവസരം ലഭ്യമാക്കുകയാണ് ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് ചീഫ് പ്രൊഡക്ട് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓഫിസർ അമിത് പാൽട്ട പറഞ്ഞു.