24നും 25നും ബാങ്ക് പണിമുടക്ക് ഇല്ല
Saturday 22 March 2025 4:50 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 24, 25 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. സെൻട്രൽ ലേബർ കമ്മിഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണിത്. ചർച്ചയിൽ പങ്കെടുത്ത ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ് ഉറപ്പു നൽകിയത്. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.