അങ്ങാടിക്കുരുവിദിനം

Saturday 22 March 2025 1:41 AM IST
തിരുവല്ല മാർത്തോമ്മാ കോളേജിൽ സംഘടിപ്പിച്ച അങ്ങാടി കുരുവി ദിനം ജില്ലാതല ഉദ്ഘാടനം ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.എസ്. ഷുഹൈബ് നിർവ്വഹിക്കുന്നു

തിരുവല്ല : മാർത്തോമ്മാ കോളേജ് ഫോറസ്ട്രി ക്ലബും ബോട്ടണി അസോസിയേഷനും വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗവും സംയുക്തമായി അങ്ങാടി കുരുവി ദിനം ആഘോഷിച്ചു. ജില്ലാതല ഉദ്ഘാടനം ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.എസ്. ഷുഹൈബ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി ടി.കെ, തോമസ് കോശി, ഡോ. ജേക്കബ് തോമസ്, ലിജു മാത്യു, പി. ജോൺ എന്നിവർ പ്രസംഗിച്ചു.