സി.എ.ജി റിപ്പോർട്ടുകൾക്ക് ഗവർണറുടെ അനുമതി
Saturday 22 March 2025 12:30 AM IST
തിരുവനന്തപുരം: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) രണ്ട് റിപ്പോർട്ടുകൾ നിയമസഭയിൽ വയ്ക്കാൻ ഗവർണർ അനുമതി നൽകി. പൊതുമേഖലാ സ്ഥാപനങ്ങൾ,ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് എന്നിവ സംബന്ധിച്ചതാണ് റിപ്പോർട്ടുകൾ. സഭാസമ്മേളനം അവസാനിക്കുന്ന 25ന് റിപ്പോർട്ടുകൾ നിയമസഭയിൽ സമർപ്പിച്ചേക്കും.