കവടിയാറിൽ തോട്ട്‌സ്‌ഫിയർ മെന്റൽ വെൽനസ് സെന്റർ പ്രവർത്തനം ആരംഭിച്ചു, സേവനങ്ങൾ ഇവ
Saturday 22 March 2025 5:29 PM IST
തിരുവനന്തപുരം: കവടിയാറിൽ തോട്ട്‌സ്‌ഫിയർ മെന്റൽ വെൽനസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. മാർച്ച് ഏഴിന് രാവിലെ പത്തരയ്ക്കായിരുന്നു ഉദ്‌ഘാടനം. മുൻ ഡിജിപി ഡോ. ബി സന്ധ്യ, സംരംഭകയായ അർച്ചന നായർ എന്നിവരാണ് ഉദ്ഘാടനം നിർവഹിച്ചത്.
തോട്ട്‌സ്‌ഫിയർ സ്ഥാപകരായ ജ്യോതി എലിസബത്ത്, രാഹുൽ രാജ്, അർച്ചന നായർ, ദേവിക എസ് കുമാർ എന്നിവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൗൺസലിംഗ്, സൈക്കോതെറാപ്പി, സ്‌കൂളുകൾ, കോളേജുകൾ, കോർപ്പറേറ്റുകൾ എന്നിവർക്കായുള്ള പരിശീലന പരിപാടികൾ, വർക്ക്‌ഷോപ്പുകൾ, സാമൂഹിക മാനസികാരോഗ്യ പ്രവർത്തനങ്ങൾ, സൈക്കോമെട്രിക് അസസ്‌മെന്റ് തുടങ്ങിയ സേവനങ്ങളാണ് തോട്ട്‌സ്‌ഫിയർ നൽകുന്നത്.