തീരദേശ സമരയാത്രയും രാപകൽ സമരവുമായി യു.ഡി.എഫ്
Sunday 23 March 2025 2:42 AM IST
തിരുവനന്തപുരം: കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ തീരദേശ സമരയാത്രയും തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ രാപകൽ സമരവും നടത്താൻ യു.ഡി.എഫ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഏപ്രിൽ 21ന് കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്തുനിന്ന് ആരംഭിക്കുന്ന തീരദേശ സമരയാത്ര 29ന് വിഴിഞ്ഞത്ത് സമാപിക്കും. 22ന് കണ്ണൂർ, 23ന് കോഴിക്കോട്, 24ന് മലപ്പുറം, 25ന് തൃശൂർ, 26ന് എറണാകുളം, 27ന് ആലപ്പുഴ, 28ന് കൊല്ലം, 29ന് മുതലപ്പൊഴി, വിഴിഞ്ഞം കടപ്പുറങ്ങളിലും യാത്രനടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ ഏപ്രിൽ 4ന് വൈകിട്ട് 4 മുതൽ 5ന് രാവിലെ 8 വരെ രാപകൽ സമരവും വന്യമൃഗ ആക്രമണങ്ങൾക്കെതിരെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകൾക്ക് മുമ്പിൽ ഏപ്രിൽ 10ന് പ്രതിഷേധ മാർച്ചും നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അറിയിച്ചു.