നമ്മുടെ വാർഡ് വിഭജനം പഠിക്കാൻ ഗുജറാത്ത്

Sunday 23 March 2025 2:43 AM IST

തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളം നടത്തിയ വാർഡ് പുനർവിഭജനം പഠിക്കാൻ ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ. മുപ്പത് ദിവസം കൊണ്ട് കേരളം കാഴ്ചവച്ച മികവ് അറിയാനും പകർത്താനും താത്പര്യമറിയിച്ച് ഗുജറാത്ത് കമ്മിഷണർ ജി.സി. ബ്രഹ്മ്ഭട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.

ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ QField സോഫ്ട്‌വെയർ ഉപയോഗിച്ച് 20 ദിവസം കൊണ്ടാണ് വാർഡ് വിഭജന നടപടികൾ സംസ്ഥാനം പൂർത്തിയാക്കിയത്. ഈ ആപ്പിൽ നെറ്റ്‌വർക്കില്ലാത്ത സ്ഥലങ്ങൾക്കായി ഓഫ്‌ലൈൻ മാപ്പിംഗ് സംവിധാവും തയ്യാറാക്കിയിരുന്നു. ഐ.കെ.എമ്മിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഫീൽഡ് ജീവനക്കാർക്കും പരിശീലനം നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി ജീവനക്കാരുടെ പരാതികളും സംശയങ്ങളും പരിഹരിച്ചു.