മദ്യ ലഹരിക്കെതിരെ കെ.സി.ബി.സി
Monday 24 March 2025 12:51 AM IST
തിരുവനന്തപുരം: നാടിനെ മദ്യലഹരിയിലാഴ്ത്താൻ അണിയറ ശ്രമങ്ങൾ നടക്കുന്നെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. മദ്യ ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പള്ളികളിൽ വായിച്ച സർക്കുലറിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഗുണ്ടാ സംഘങ്ങൾ അക്രമം നടത്തുമ്പോൾ അധികാരികളുടെ കണ്ണ് അടഞ്ഞിരിക്കുകയാണ്. ലഹരിക്കെതിരായ സർക്കാർ പദ്ധതികൾ പലതും ഫലം കാണുന്നില്ല. സ്‌കൂൾ, കോളേജ് തലങ്ങളിലും മതബോധന ക്ലാസിലും ലഹരി വിരുദ്ധത പഠിപ്പിക്കണം. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടു.