ഡി.വൈ.എഫ്.ഐയുടെ 100 വീടുകൾ: തുക ഇന്ന് കൈമാറും

Monday 24 March 2025 12:03 AM IST

തിരുവനന്തപുരം: വയനാട് ദുരിത ബാധിതർക്ക് 100 വീടുകൾ നിർമ്മിച്ചുനൽകുന്നതിനായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ഇന്ന് കൈമാറും. വൈകിട്ട് 5ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുക.

ചടങ്ങിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ - സംസ്ഥാന നേതാക്കൾ,രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് സംഗമവും ഇതോടൊപ്പം നടക്കും.