മഹാസമാധിയിൽ കവരവിളക്ക് സമർപ്പിച്ചു

Monday 24 March 2025 12:44 AM IST

ശിവഗിരി: ഉദ്ദിഷ്ടകാര്യ സിദ്ധിയെ തുടർന്ന് ശിവഗിരി മഹാസമാധിയിൽ കവര വിളക്ക് വഴിപാടായി സമർപ്പിച്ചു. തിരുവനന്തപുരം പൂവത്തുംകടവിൽ ശ്രീകുമാർ, ഭാര്യ മീനു, മകൻ ശ്രിഹാൻ എന്നിവർ ചേർന്നാണ് സമർപ്പിച്ചത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വിളക്ക് സ്വീകരിച്ചു. അമ്പതോളം ഫല വൃക്ഷത്തൈകളും ശിവഗിരിയിൽ നട്ടുവളർത്തുന്നതിനായി എത്തിക്കുമെന്ന് ശ്രീകുമാറും കുടുംബവും അറിയിച്ചു.