കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരത്ത്
Monday 24 March 2025 12:45 AM IST
തിരുവനന്തപുരം : കേരള ഒളിമ്പിക് അസോസിയേഷൻ കേരള കരാട്ടെ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരത്ത് നടക്കും. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളെ പ്രതിനിധീകരിച്ച് 4500 താരങ്ങൾ പങ്കെടുക്കും. കത്താ, കുമിത്തേ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വൈറ്റ് ബെൽറ്റ് മുതൽ ബ്ളാക് ബെൽറ്റ് വരെ നേടിയ എല്ലാ താരങ്ങൾക്കും പ്രായ-ലിംഗഭേദമെന്യേ പങ്കെടുക്കാം. ഓൺലൈൻ രജിസ്ട്രേഷൻ കേരള ഒളിമ്പിക് അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി (keralaolympic.org)ആരംഭിച്ചിട്ടുണ്ട്. അവസാനതീയതി:ഏപ്രിൽ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9400064002