10 വർഷം; കടലിൽ മരിച്ചത് 716 മത്സ്യത്തൊഴിലാളികൾ

Monday 24 March 2025 12:54 AM IST

കോട്ടയം: സുരക്ഷാനിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പാളുമ്പോൾ കാറ്റിലും തിരയിൽപ്പെട്ടും കപ്പലിടിച്ചുമൊക്കെ കടലിൽ മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം കൂടുന്നു. പത്തുവർഷത്തിനിടെ മരിച്ചത് 716 പേർ. 2015 ജനുവരി മുതൽ 2025 ജനുവരി വരെയുള്ള കണക്കാണിത്. അപകടങ്ങളിൽ വള്ളവും ബോട്ടുകളും തകർന്ന 3108 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ മരണം തിരുവനന്തപുരത്ത്- 356.

സംസ്ഥാനത്ത് ഓഖി ദുരന്തത്തിൽപ്പെട്ട 143 പേരിൽ 91പേരെ ഇനിയും കണ്ടെത്താനുണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും ഫലംകണ്ടില്ല. ആഴക്കടലിലെ കപ്പൽപാതയെക്കുറിച്ച് തൊഴിലാളികൾക്ക് വ്യക്തമായ ധാരണയില്ലാത്തതും അപകടങ്ങൾ പെരുകാൻ കാരണമാകുന്നു. അതേസമയം, നൽകുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന പരാതിയുണ്ട്. തീരക്കടലിൽ കപ്പലുകൾ ബോട്ടുകളിലിടിച്ച് അപകടങ്ങളുണ്ടാകുന്നുണ്ടെങ്കിലും ആളപായമില്ലാത്തതിനാൽ പല കേസുകളും പുറംലോകം അറിയുന്നില്ല.

പാളുന്ന സുരക്ഷ

രാത്രിയിൽ യാനങ്ങളിലും കപ്പലുകളിലും വിവിധനിറങ്ങളിലുള്ള അടയാള വിളക്കുകൾ

കപ്പലിന്റെ അണിയത്ത് പരിസര വീക്ഷണത്തിന് ആളുണ്ടാകണമെന്നത്

ജീവനക്കാരൻ പത്ത് കിലോമീറ്റർ ദൂരം വരെ കാണാവുന്ന ദൂരദർശിനി ഉപയോഗിക്കണമെന്നത്

കാര്യക്ഷമമല്ലാതെ മറൈൻ ആംബുലൻസുകൾ, പ്രവർത്തിക്കാത്ത നാവിക് ഉപകരണങ്ങൾ

29 കോടി

പത്തുവർഷത്തിനിടെ

വിതരണം ചെയ്ത

നഷ്ടപരിഹാരത്തുക

കടലിൽ പൊലിഞ്ഞ ജീവൻ

(പത്തുവർഷത്തെ കണക്ക്)

തിരുവനന്തപുരം...................356

കൊല്ലം....................................134

ആലപ്പുഴ.................................52

തൃശൂർ....................................33

കോഴിക്കോട്..........................27

കണ്ണൂർ....................................59

മലപ്പുറം..................................26

കാസർകോട്.........................29