എ.സമ്പത്തിന്റെ സഹോദരൻ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്

Monday 24 March 2025 1:59 AM IST

തിരുവനന്തപുരം: സി.പി.എം നേതാവായിരുന്ന എ. അനിരുദ്ധന്റെ മകനും മുൻ എം.പി. ഡോ.എ.സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റായി. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിലാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. ജില്ലയിൽ സി.പി.എമ്മിന് അടിത്തറ പാകിയ നേതാവാണ് എ. അനിരുദ്ധൻ. മൂന്ന് തവണ എം.എൽ.എയും ഒരു തവണ എം.പിയുമായിരുന്നു. ഒരു തവണ ജയിലിൽ കിടന്നാണ് മത്സരിച്ച് ജയിച്ചത്.