കുടുംബശ്രീ തലമുറ സംഗമം
Monday 24 March 2025 1:35 AM IST
എഴുകോൺ : എഴുകോൺ കുടുംബശ്രീ സി.ഡി.എസ് തലമുറ സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എം.പി.പ്രീത അദ്ധ്യക്ഷയായി. മുതിർന്ന അംഗം തങ്കപ്പൻപിള്ളയെ ബാലസഭാംഗം ശ്രീപാർവതി ആദരിച്ചു. തങ്കപ്പൻപിള്ള ബുക്കും പേനയും കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുഹർബാൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.വിജയ പ്രകാശ്, അഡ്വ.രതീഷ് കിളിത്തട്ടിൽ, ആതിര ജോൺസൺ, മെമ്പർ സെക്രട്ടറി ജി. ശങ്കരൻകുട്ടി, ഗിരിജ, സുലജ, രാധിക,നീതു, സന്ധ്യ, സിബി എന്നിവർ സംസാരിച്ചു.ശുഭ സ്വാഗതവും നീന പ്രസാദ് നന്ദിയും പറഞ്ഞു. വിവിധ ക്ലാസുകൾക്കും പരിശീലനങ്ങൾക്കും രഞ്ജിനി, പാർവ്വതി, ഫാത്തിമ, ജീന, ശ്രീലക്ഷ്മി അശ്വതി എന്നിവർ നേതൃത്വം നൽകി.