മഹാത്മാഗാന്ധി കുടുംബ സംഗമം
Tuesday 25 March 2025 12:11 AM IST
കായക്കൊടി: കായക്കൊടി മണ്ഡലം 11, 12വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ, മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡൻ്റായതിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന കുടുംബസംഗമം ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് നിർവഹിച്ചു. കെ.പി. പത്മനാഭൻ അദ്ധ്യക്ഷനായി. കാവിൽ പി. മാധവൻ മുഖ്യ പ്രഭാഷണം നടത്തി. സന്ധ്യ കരണ്ടോട്, ജമാൻ കോരങ്കോട്ട്, കെ.പി. ബിജു, സജിഷ എടക്കുടി, പി.കെ. സുരേഷ്, കെ. എം. രഘുനാഥ്, സി.കെ. ബാലകൃഷ്ണൻ, വി.വിജേഷ്, ഒ.രവീന്ദ്രൻ, ഇ. ലോഹിതാക്ഷൻ, ഒ. പി. മനോജ്, കെ.പി. ഹമീദ്, എൻ.സി.കുമാരൻ, പി.സി രവീന്ദ്രൻ, കെ. എസ്. അജിതകുമാരി, സി.പി. കുമാരൻ പ്രസംഗിച്ചു.