'സ്ത്രീശക്തി കൊടുങ്കാറ്റാവും'

Tuesday 25 March 2025 12:52 AM IST

നെടുമ്പാശേരി: സ്ത്രീകളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ സ്ത്രീശക്തി കൊടുങ്കാറ്റാവുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു. മഹിള സാഹസ് കേരള യാത്രയ്ക്ക് കുന്നുകരയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഒന്നര മാസത്തോളമായി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരെ മന്ത്രിമാരും സി.പി.എം നേതാക്കളും നിരന്തരം അപമാനിക്കുകയാണ്. പൊതുസമൂഹവും സ്ത്രീകളും സമരം ചെയ്യുന്ന ആശമാർക്കൊപ്പമാണെന്നും ജെബി മേത്തർ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിനി പോളി അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് മിനിമോൾ, ട്രഷറർ പ്രേമ അനിൽകുമാർ, ജില്ലാ പ്രസിഡന്റ് സുനില സിബി, ബ്ലോക്ക് പ്രസിഡന്റ് ജിജി സൈമൺ തുടങ്ങിയവർ സംസാരിച്ചു.