എൻഡിപ്രേം പദ്ധതി വഴി 10,526 സംരംഭങ്ങൾ

Tuesday 25 March 2025 12:22 AM IST

തിരുവനന്തപുരം : മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായുള്ള നോർക്കയുടെ പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപ്രേം) പദ്ധതിയുടെ ഭാഗമായി ഒൻപത് വർഷത്തിനിടെ 10,526 സംരംഭങ്ങൾ ആരംഭിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

2016 ഏപ്രിൽ മുതൽ 2021 വരെ 6151 സംരംഭങ്ങളും 2021 ഏപ്രിൽ മുതൽ 2025 മാർച്ച് 10 വരെ 4375 സംരംഭങ്ങളുമാണ് ആരംഭിച്ചത്. ഇതിലൂടെ മൂലധ സബ്സിഡി ഇനത്തിൽ 90.35 കോടിയും പലിശ സബ്സിഡി ഇനത്തിൽ 16.06 കോടിയും അടക്കം ആകെ 106.38 കോടി രൂപ സബ്സിഡി നൽകി.പദ്ധതി പ്രകാരം 30 ലക്ഷം വരെയുള്ള സംരഭക പദ്ധതികൾക്ക് 15 ശതമാനം മൂലധന സബ്സിഡി നൽകുന്നു. പരമാവധി മൂന്ന് ലക്ഷം വരെ നാല് ശതമാനം പലിശ സബ്സിഡിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 19 ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളുടെ 7000 കേന്ദ്രങ്ങളിൽ സേവനം ലഭിക്കും.

ഫ​യ​ർ​ഫോ​ഴ്സി​ന് 15​ ​കോ​ടി​യു​ടെ​ ​ഏ​രി​യ​ൽ​ ​ലാ​ഡ​ർ​ ​പ്ലാ​റ്റ്‌​ഫോം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​അ​ഗ്നി​ബാ​ധ​യു​ണ്ടാ​കു​മ്പോ​ൾ​ 60​ ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ൽ​ ​വ​രെ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​തി​ന് ​ഫ​യ​ർ​ഫോ​ഴ്സി​ന് 15​കോ​ടി​ ​രൂ​പ​യു​ടെ​ ​ഏ​രി​യ​ൽ​ ​ലാ​ഡ​ർ​ ​പ്ലാ​റ്റ്‌​ഫോം​ ​വാ​ങ്ങു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​അ​ഗ്നി​ര​ക്ഷാ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​പാ​ലി​ക്കാ​ത്ത​ ​കെ​ട്ടി​ട​ങ്ങ​ളി​ൽ​ ​സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ​നോ​ട്ടീ​സ് ​ന​ൽ​കു​ന്നു​ണ്ട്.​ ​ലൈ​സ​ൻ​സിം​ഗ് ​അ​തോ​റി​ട്ടി​യാ​യ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ​യും​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​ ​ചെ​യ​ർ​മാ​നാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രെ​യും​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​അ​റി​യി​ക്കും.​ ​ഫ​യ​ർ​ ​ഫോ​ഴ്സ് ​ആ​ക്ട് ​പ​രി​ഷ്‌​ക​രി​ക്കു​മ്പോ​ൾ​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ന്ന​തി​ന് ​ഫ​യ​ർ​ഫോ​ഴ്സി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ത് ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ൽ.​ഡി​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ 9905​പേ​ർ​ക്ക് നി​യ​മ​ന​ ​ശു​പാ​ർ​ശ​യാ​യി​ ​:​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​നി​ല​വി​ലു​ള്ള​ ​എ​ൽ.​ഡി​ ​ക്ല​ർ​ക്ക് ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​നി​ന്ന് 9905​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​നി​യ​മ​ന​ ​ശു​പാ​ർ​ശ​ ​ന​ൽ​കി​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​പ്ര​തീ​ക്ഷി​ത​ ​ഒ​ഴി​വു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 347​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​നി​യ​മ​ന​ ​ശു​പാ​ർ​ശ​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​നി​ല​വി​ലു​ള്ള​ ​റാ​ങ്ക് ​പ​ട്ടി​ക​യു​ടെ​ ​കാ​ലാ​വ​ധി​ ​ജൂ​ലൈ​ 31​ന് ​അ​വ​സാ​നി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​എ​ല്ലാ​ ​വ​കു​പ്പു​ക​ളി​ലും​ ​ജി​ല്ലാ​ ​ഓ​ഫീ​സു​ക​ളി​ലും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​ഒ​ഴി​വു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യി​പ്പി​ക്കു​ന്ന​തി​ന് ​ഉ​ദ്യോ​ഗ​സ്ഥ​ ​ഭ​ര​ണ​ ​പ​രി​ഷ്‌​കാ​ര​ ​വ​കു​പ്പി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

വി​ദേ​ശ​തൊ​ഴി​ൽ​ ​ത​ട്ടി​പ്പ് ​ത​ട​യാ​ൻ​ ​കേ​ന്ദ്രം​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്ക​ണം​ ​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​വി​ദേ​ശ​ത്ത് ​വീ​ട്ടു​ജോ​ലി​ക്ക് ​പോ​കു​ന്ന​വ​ർ​ ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​കു​ന്ന​ത് ​ഗൗ​ര​വ​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ബോ​ധ​വ​ത്ക​ര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​പ്പാ​ക്കു​ന്നു​ണ്ട്.​വി​ദേ​ശ​ത്ത് ​ജോ​ലി​ക്ക് ​ചെ​ല്ലു​ന്ന​വ​ർ​ക്ക് ​എം​ബ​സി​ ​മു​ഖേ​ന​ ​സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് ​ഏ​റ്റ​വും​ ​ന​ല്ല​ ​പ​രി​ഹാ​രം.​ ​തൊ​ഴി​ലു​ട​മ​ ​എം​ബ​സി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തൊ​ഴി​ലാ​ളി​യെ​ ​സ്വീ​ക​രി​ക്ക​ണം.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ൽ​ ​അ​ത് ​എം​ബ​സി​യു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി​രി​ക്കും.​ ​നി​ർ​ഭാ​ഗ്യ​വ​ശാ​ൽ​ ​ഇ​ന്ത്യ​ൻ​ ​പൗ​ര​ന്മാ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഇ​ങ്ങ​നെ​യൊ​രു​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും​ ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​കേ​ര​ളം​ ​ഇ​ക്കാ​ര്യം​ ​ഉ​ന്ന​യി​ച്ച​താ​ണെ​ന്നും​ ​വീ​ണ്ടും​ ​ഇ​ക്കാ​ര്യം​ ​കൂ​ട്ടാ​യി​ ​ഉ​ന്ന​യി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

പോ​ളി​ടെ​ക്‌​നി​ക് ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ 2015​ ​റി​വി​ഷ​ൻ​ ​പ്ര​കാ​രം​ ​വി​വി​ധ​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യെ​ങ്കി​ലും​ ​ഇ​തു​വ​രെ​ ​ഡി​പ്ലോ​മ​ ​വി​ജ​യി​ക്കാ​ത്ത​വ​ർ​ക്ക് ​(2015,​ 2016.​ 2017​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​നേ​ടി​യ​വ​ർ​ ​ഉ​ൾ​പ്പെ​ടെ​)​ ​സ​പ്ലി​മെ​ന്റ​റി​ ​വി​ഷ​യ​ങ്ങ​ൾ​ 2025​ ​ഏ​പ്രി​ൽ​ ​പ​രീ​ക്ഷ​യോ​ടൊ​പ്പം​ ​എ​ഴു​താം.​ ​ഫൈ​നോ​ടു​കൂ​ടി​ 24​ ​വ​രെ​യും​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടു​കൂ​ടി​ 26​ ​വ​രെ​യും​ ​പ​രീ​ക്ഷ​യ്ക്കാ​യി​ ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്യാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​b​t​e.​k​e​r​a​l​a.​g​o​v.​i​n​ .