2 ബില്ലുകൾ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി
Tuesday 25 March 2025 12:37 AM IST
തിരുവനന്തപുരം: രണ്ട് ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുമതി നൽകി. കൊച്ചി നിയമസർവകലാശാലയിലെ അനദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ബിൽ, 2025ലെ ധനവിനിയോഗ ബിൽ എന്നിവയ്ക്കാണ് അനുമതി. ഇന്നലെയാണ് ഇതിന് ഗവർണർ അനുമതി നൽകിയത്.