അനധികൃത സ്വത്ത് സമ്പാദന കേസ് : ആരോപണങ്ങളിൽ കഴമ്പില്ല ,​ എം ആ​ർ​ ​അ​ജി​ത്ത് ​കു​മാ​റി​ന് വിജിലൻസിന്റെ ​ക്ളീ​ൻ​ ​ചിറ്റ്

Monday 24 March 2025 10:47 PM IST

തി​രു​വ​ന​ന്ത​പു​രം​:​ അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​ന​ക്കേ​സി​ൽ ​ ​ഉ​ൾ​പ്പെ​ടെ​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ​ ​അ​ജി​ത്ത് ​കു​മാ​റി​ന് ​വി​ജി​ല​ൻ​സി​ന്റെ​ ​ക്ളീ​ൻ​ ​ചിറ്റ്.​ റി​പ്പോ​ർ​ട്ട് ​ ​ ​വി​ജി​ല​ൻ​സ് ​മേ​ധാ​വി​ ​സ​ർ​ക്കാ​രി​ന് ​സ​മ​ർ​പ്പി​ച്ചു.​സ​ർ​ക്കാ​ർ​ ​റി​പ്പോ​ർ​ട്ട് ​അം​ഗീ​ക​രി​ച്ചാ​ൽ​ ​ഡി.​ജി.​പി​യാ​യു​ള്ള​ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ള്ള​ ​ത​ട​സം​ ​നീ​ങ്ങും. ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​നം,​ ​ക​വ​ടി​യാ​റി​ലെ​ ​ആ​ഡം​ബ​ര​ ​വീ​ട് ​നി​ർ​മ്മാ​ണം,​ ​കു​റ​വ​ൻ​കോ​ണ​ത്തെ​ ​ഫ്ളാ​റ്റ് ​വി​ല്പ​ന,​ ​മ​ല​പ്പു​റം​ ​എ​സ്.​പി​യു​ടെ​ ​ക്യാ​മ്പ് ​ഓ​ഫി​സി​ലെ​ ​മ​രം​മു​റി​ ​എ​ന്നീ​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​ക​ഴ​മ്പി​ല്ലെ​ന്നാ​ണ് ​വി​ജി​ല​ൻ​സ് ​ക​ണ്ടെ​ത്ത​ൽ.


സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​പി.​വി.​ ​അ​ൻ​വ​റി​ന് ​തെ​ളി​വ് ​ഹാ​ജ​രാ​ക്കാ​നാ​യി​ല്ലെ​ന്നും​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഒ​ന്നും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​ക​വ​ടി​യാ​റി​ലെ​ ​ആ​ഡം​ബ​ര​ ​വീ​ട് ​നി​ർ​മാ​ണ​ത്തി​നാ​യി​ ​എ​സ്.​ബി.​ ​ഐ​യി​ൽ​ ​നി​ന്ന് ​ഒ​ന്ന​ര​ക്കോ​ടി​ ​വാ​യ്പ​ ​എ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​വീ​ട് ​നി​ർ​മ്മാ​ണം​ ​യ​ഥാ​സ​മ​യം​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​സ്വ​ത്ത് ​വി​വ​ര​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​കു​റ​വ​ൻ​കോ​ണ​ത്ത് ​ഫ്ളാ​റ്റ് ​വാ​ങ്ങി​ ​പ​ത്ത് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ഇ​ര​ട്ടി​വി​ല​യ്ക്ക് ​മ​റി​ച്ചു​ ​വി​റ്റെ​ന്നും​ ​ഇ​തു​വ​ഴി​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ച്ചു​വെ​ന്നു​മു​ള്ള​ ​ആ​രോ​പ​ണം​ ​ശ​രി​യ​ല്ലെ​ന്നാ​ണ് ​ക​ണ്ടെ​ത്ത​ൽ.


ക​സ്റ്റം​സി​ലെ​ ​ചി​ല​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​രി​പ്പൂ​ർ​ ​വ​ഴി​യു​ള്ള​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ന് ​മ​ല​പ്പു​റം​ ​എ​സ്.​പി​ ​ആ​യി​രു​ന്ന​ ​സു​ജി​ത് ​ദാ​സ് ​ഒ​ത്താ​ശ​ ​ചെ​യ്‌​തെ​ന്നും​ ​ഇ​തി​ന്റെ​ ​വി​ഹി​തം​ ​അ​ജി​ത്ത്കു​മാ​റി​നു​ ​ല​ഭി​ച്ചു​ ​എ​ന്നു​മാ​യി​രു​ന്നു​ ​മ​റ്റൊ​രു​ ​ആ​രോ​പ​ണം.​ ​എ​ന്നാ​ൽ​ ​സു​ജി​ത് ​ദാ​സി​ന്റെ​ ​കാ​ല​യ​ള​വി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സ്വ​ർ​ണം​ ​പി​ടി​കൂ​ടി​യ​തെ​ന്നും​ ​ക​സ്റ്റം​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​വ​രെ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ ​ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്. മ​ല​പ്പു​റം​ ​എ​സ്.​പി​യു​ടെ​ ​ക്യാ​മ്പ് ​ഓ​ഫീ​സി​ലെ​ ​മ​രം​മു​റി​യി​ലും​ ​അ​ജി​ത് ​കു​മാ​റി​നെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​ഒ​ന്നും​ത​ന്നെ​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.