'നോ ടു ഡ്രഗ്സ്' പ്രതിജ്ഞ നിർബന്ധമാക്കി ജെയിൻ യൂണിവേഴ്‌സിറ്റി 

Tuesday 25 March 2025 12:47 AM IST

കൊച്ചി :വിദ്യാർത്ഥികൾക്ക് 'നോ ടു ഡ്രഗ്‌സ് ' പ്രതിജ്ഞ നിർബന്ധമാക്കുന്ന രാജ്യത്തെ ആദ്യത്തെ സർവകലാശാലയായി കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി മാറി. വിദ്യാർത്ഥികൾ ഈ പ്രതിജ്ഞ രേഖാമൂലം എഴുതി നൽകണം. നാളെ ജെയിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ഡ്രോൺഷോ പ്രോഗ്രാം വേദിയിൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും.

മയക്കുമരുന്ന് രഹിത ജീവിതമാണ് ജെയിൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്ന മൂല്യങ്ങളുടെ പ്രധാന കാതലെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിൽ മുൻകരുതൽ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജെയിൻ യൂണിവേഴ്‌സിറ്റി മാതൃകയാവുകയാണെന്ന് പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ ലത പറഞ്ഞു.