ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്

Tuesday 25 March 2025 12:54 AM IST


കൊല്ലം: അംഗനവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ പോകുന്നതി​ൽ പ്രതി​ഷേധി​ച്ച് കേരളത്തിലെ അങ്കണനവാടി ജീവനക്കാർ ഇന്നലെ കരിദിനം ആചരിച്ച് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി​. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും യൂണിയൻ പ്രസിഡന്റുമായ കൃഷ്ണവേണി.ജി.ശർമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ബി. ഗീതാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീകുമാരി ആർ.ചന്ദ്രൻ അദ്ധ്യക്ഷയായി. ശാന്തകുമാരിഅമ്മ സ്വാഗതം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.കെ. സാബ്‌ജാൻ, കമ്മിറ്റി വൈസ് പ്രസിഡന്റ് രാജേഷ് എന്നിവർ സംസാരി​ച്ചു. രമാദേവി, സുധ, ഷീജ, സരസ്വതി അമ്മ തുടങ്ങിയവർ പങ്കെടുത്തു.