അച്ചാനെ കത്തീഡ്രൽ കൂദാശയിൽ മലയാളികളും

Tuesday 25 March 2025 3:12 PM IST

ബെയ്‌റൂട്ട് (ലബനൻ): മലങ്കര കാതോലിക്കയായി ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്തയെ വാഴിച്ച അച്ചാനെയിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളിയുടെ കൂദാശയിൽ മലയാളികളുൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്തു.

ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഇന്നലെ ഇന്ത്യൻ സമയം 12 ഓടെ നിർവഹിച്ചു.

നിയുക്ത കാതോലിക്ക ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഉൾപ്പെടെ മലങ്കരസഭയിലെ മുഴുവൻ മെത്രാപ്പൊലീത്തമാരും ഇതര ക്രൈസ്തവസഭാ തലവന്മാരും ചടങ്ങിൽ പങ്കെടുത്തു. പാത്രിയാർക്കീസ് ബാവയുടെ അരമനയോട് ചേർന്നാണ് പുതിയ കത്തീഡ്രൽ നിർമ്മിച്ചത്.