ഫ്ളിപ്കാർട്ടിൽ വേനൽക്കാല ഓഫറുകൾ
കൊച്ചി: ഫ്ളിപ്കാർട്ടിൽ മാർച്ച് 31 വരെ കൂളിംഗ് ഡേയ്സ് ഓഫറുകൾ. എയർ കണ്ടീഷണറുകൾ, ഫാനുകൾ, കൂളറുകൾ എന്നിവ മികച്ച ഓഫറിൽ ലഭ്യമാണ്. 26,490 രൂപ മുതൽ ആരംഭിക്കുന്ന എയർ കണ്ടീഷണറുകൾ, 1,999 രൂപ മുതൽ ആരംഭിക്കുന്ന ഫാനുകൾ, 3,999 രൂപ മുതൽ ആരംഭിക്കുന്ന കൂളറുകൾ എന്നിവ കൂളിംഗ് ഡേയ്സ് ഓഫറിന്റെ ഭാഗമായി ലഭിക്കും. വേനൽക്കാല ഓഫറിന്റെ ഭാഗമായി ഫ്ളിപ്കാർട്ട് എ.സി ഡീൽസ് സോ ഗുഡ്, ഇന്ത്യ രഹേഗാ കൂൾ' എന്ന പുതിയ പ്രചാരണം അവതരിപ്പിച്ചു. വേനൽക്കാലത്ത് കൂളിംഗ് സൊല്യൂഷനുകൾ കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതുമാക്കി മാറ്റുകയെന്നതാണ് കാംപയിനിന്റെ ലക്ഷ്യം. ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ഫ്ളെക്സിബിൾ പേയ്‌മെന്റ് ഓപ്ഷനുകളും മികച്ച ബ്രാൻഡുകളുടെ ക്യൂറേറ്റഡ് തിരഞ്ഞെടുപ്പും ലഭ്യമാക്കി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തടസമില്ലാത്തതും മൂല്യാധിഷ്ഠിത ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുകയാണ് ഫ്ളിപ്കാർട്ടെന്ന് മാർക്കറ്റിംഗ് ആൻഡ് മീഡിയ മേധാവി പ്രതീക് ഷെട്ടി പറഞ്ഞു.