'മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞത് തിരുത്തണം,​ പ്രസ്താവന തെറ്റിദ്ധാരണമൂലം'

Tuesday 25 March 2025 10:47 PM IST

പ​ത്ത​നം​തി​ട്ട​;​ ​ശ​ബ​രി​മ​ല​യി​ൽ​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​മ​മ്മൂ​ട്ടി​ക്ക് ​വേ​ണ്ടി​ ​ന​ട​ത്തി​യ​ ​വ​ഴി​പാ​ട് ​വി​വ​രം​ ​പു​റ​ത്താ​യ​ത് ​സം​ബ​ന്ധി​ച്ച​ ​ച​ല​ച്ചി​ത്ര​ ​ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​പ്ര​സ്താ​വ​ന​ ​തെ​റ്റി​ദ്ധാ​ര​ണ​ ​മൂ​ല​മാ​ണെ​ന്നും​ ​തി​രു​ത്ത​ണ​മെ​ന്നും​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വ​ഴി​പാ​ട് ​വി​വ​ര​ങ്ങ​ൾ​ ​ദേ​വ​സ്വം​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​ര​സ്യ​പ്പെ​ടു​ത്തി​യ​താ​യി​ ​മോ​ഹ​ൻ​ലാ​ൽ​ ​ഒ​രു​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.​ ​

വ​ഴി​പാ​ട് ​ര​സീ​തി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത് ​ദേ​വ​സ്വം​ ​ഉ​ദ്യോ​ഗ​സ്ഥ​ര​ല്ല.​ ​വ​ഴി​പാ​ട് ​ഒ​ടു​ക്കു​മ്പോ​ൾ​ ​കൗ​ണ്ട​ർ​ ​ഫോ​യി​ൽ​ ​മാ​ത്ര​മാ​ണ് ​ദേ​വ​സ്വം​ ​സൂ​ക്ഷി​ക്കു​ക.​ ​ര​സീ​തി​ന്റെ​ ​ബാ​ക്കി​ ​ഭാ​ഗം​ ​വ​ഴി​പാ​ട് ​ന​ട​ത്തു​ന്ന​ ​ആ​ൾ​ക്ക് ​കൈ​മാ​റും.​ ​വ​ഴി​പാ​ട് ​ന​ട​ത്താ​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ ​ആ​ൾ​ക്കും​ ​ര​സീ​ത് ​കൈ​മാ​റി​യി​ട്ടു​ണ്ട്.​ ​ദേ​വ​സ്വം​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഭാ​ഗ​ത്ത് ​യാ​തൊ​രു​ ​വീ​ഴ്ച​യു​മി​ല്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.