രാഹുലിന് പെൺകുഞ്ഞ്

Tuesday 25 March 2025 11:04 PM IST

മുംബയ് : ക്രിക്കറ്റ് താരം കെ.എൽ രാഹുലിനും ഭാര്യയും ബോളിവുഡ് നടിയുമായ ആതിയ ഷെട്ടിക്കും പെൺകുഞ്ഞ് പിറന്നു. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ 2023 ജനുവരിയിലാണ് രാഹുലും ആതിയയും വിവാഹിതരായത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രാഹുൽ കഴിഞ്ഞദിവസം ലക്നൗവുമായി നടന്ന ഐ.പി.എൽ മത്സരത്തിൽ ഡൽഹിക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയിരുന്നില്ല.