ആവേശ് ഖാന് കളിക്കാം
Tuesday 25 March 2025 11:05 PM IST
ലക്നൗ : പരിക്കിൽ നിന്ന് മോചിതനായ പേസ്ബൗളർ ആവേശ് ഖാൻ ഐ.പി.എല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി കളിക്കാൻ ഇറങ്ങാൻ ബി.സി.സി.ഐ വൈദ്യസംഘം അനുമതി നൽകി. കാൽമുട്ടിലെ പരിക്കിനെത്തുടർന്ന് ജനുവരി മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ആവേശ്. കഴിഞ്ഞ നവംബറിലാണ് ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്. നാളെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തിൽ ആവേശ് കളിച്ചേക്കും.