എലൈറ്റ് പാനലിൽ നിഥിൻ മാത്രം

Tuesday 25 March 2025 11:08 PM IST

ദുബായ് : അടുത്ത സീസണിലേക്കുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അമ്പയർമാരുടെ എലൈറ്റ് പാനലിൽ ഇന്ത്യയിൽ നിന്ന് മറുനാടൻ മലയാളിയായ നിഥിൻ മേനോൻ മാത്രം. മൈക്കേൽ ഗഫും ജോയൽ വിൽസനും പട്ടികയിൽ നിന്ന് ഒഴിവായപ്പോൾ നിഥിൻ സ്ഥാനം നിലനിറുത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അല്ലാഹുദീൻ പലേക്കർ,ഇംഗ്ളണ്ടിൽ നിന്നുള്ള അലക്സ് വാർഫ് എന്നിവരെ എലൈറ്റ് പാനലിലേക്ക് ഉയർത്തിയിട്ടുണ്ട്.