താനൂർ കസ്റ്റഡി മരണം: കുറ്റപത്രം മടക്കി

Wednesday 26 March 2025 1:36 AM IST

കൊച്ചി: മലപ്പുറം താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി തിരികെ നൽകി. കുറ്റപത്രത്തിലെ പാകപ്പിഴകൾ പരിഹരിക്കുന്നതിനാണിത്. ചട്ടങ്ങൾ പാലിച്ച്. പിഴവുകൾ തിരുത്തി അടുത്ത ദിവസം കുറ്റപത്രം വീണ്ടും സമർപ്പിക്കും. 2023 ജൂലായ് 31നായിരുന്നു താനൂർ കസ്റ്റഡി മരണം.