അഞ്ചലിൽ ലഹരിവിരുദ്ധ ജാഥയും പൊതുസമ്മേളനവും

Wednesday 26 March 2025 12:09 AM IST
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന ലഹരിവിരുദ്ധ സമ്മേളനം കെ.വി.വി.ഇ.എസ്. സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു. അഞ്ചൽ എസ്.എച്ച്.ഒ. ഹരീഷ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷെമീർഖാൻ, അഡ്വ. ജി. സുരേന്ദ്രൻ, സുശീലൻനായർ, ജോജോ കെ എബ്രഹാം, അസ്ലം തുടങ്ങിയവർ സമീപം

അഞ്ചൽ: ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 'തലമുറകളെ നിശബ്ദരാക്കുന്ന ലഹരി മാഫിയകളെ നിങ്ങൾക്ക് ഇവിടെ ഇടമില്ല' എന്ന മുദ്രാവക്യം ഉയർത്തി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ അഞ്ചൽ ടൗണിൽ ലഹരിവിരുദ്ധ ജഥയും പൊതുസമ്മേളനവും നടത്തി. മാർക്കറ്റ് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് അസ്ലം അദ്ധ്യക്ഷനായി. അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഹരീഷ് പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷെമീർ ഖാൻ, കെ.വി.വി.ഇ.എസ്. ജില്ല സെക്രട്ടറി ജോജോ കെ എബ്രഹാം, യൂണിറ്റ് പ്രസിഡന്റ് സുശീലൻ നായർ, വർക്കിംഗ് പ്രസിഡന്റ് വി.എം. തോമസ് ശംകരത്തിൽ ട്രഷറർ, ഫസിൽ അൽ അമാൻ, സെക്രട്ടറി വി.ഒ. ഇന്ദുലാൽ, ആനന്ദ ഭവൻ സെൻട്രൽ സ്കൂൾ മാനേജർ അഡ്വ. ജി. സുരേന്ദ്രൻ, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്,പ്രസാദ് കോടിയാട്ട് തുടങ്ങിയവർ സംസാരിച്ചു. അഞ്ചൽ കോളേജ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ലഹരിവിരുദ്ധ ജാഥയ്ക്ക് എസ്. ദേവരാജൻ, സുശീലൻ നായർ, ഫസിൽ അൽ അമാൻ, ജോബിൻ, കെ.എസ്. ജയറാം, ബീനാ സോദരൻ, മാത്യു ശംകരത്തിൽ, സോണി തങ്കച്ചൻ, ജോസ് ബാലരമ തുടങ്ങിയവർ നേതൃത്വം നൽകി.