സർവകലാശാല നിയമഭേഗദതി ബിൽ പാസാക്കി

Wednesday 26 March 2025 1:10 AM IST

തിരുവനന്തപുരം:ചാൻസലറുടെ അഭാവത്തിൽ പ്രൊ ചാൻസലർ പ്രവർത്തിക്കണമെന്ന നിയമത്തിന് വ്യക്തത വരുത്തുക മാത്രമാണ് സർവകലാശാല നിയമഭേദഗതി ബില്ലിലുള്ളതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സർവകലാശാല നിയമ ഭേദഗതി ഒന്നും രണ്ടും നമ്പർ ബില്ലുകൾ സംബന്ധിച്ച ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി. ഗവർണറെ ഉപയോഗിച്ച് സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമത്തിന് പകരം പ്രൊ ചാൻസലറായ മന്ത്രിയെ ഉപയോഗിച്ച് ചുവപ്പ് വത്കരിക്കാനായുള്ള ശ്രമമാണ് ബില്ലിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിൽ സഭ പാസാക്കി.