ഭിന്നശേഷി സംവരണം : എല്ലാവർക്കും ബാധമാകുമോ എന്ന് പരിശോധിക്കുന്നു

Wednesday 26 March 2025 1:56 AM IST

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് എൻ.എസ്.എസിന്റെ കേസിലെ സുപ്രീം കോടതി ഉത്തരവ് മറ്റു മാനേജമെന്റുകൾക്കും ബാധകമാക്കുന്നതിനെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി മന്ത്രി വി.ശിവൻകുട്ടിക്കു വേണ്ടി മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഭിന്നശേഷി സംവരണ നിയമനങ്ങൾ പൂർണമായി നടപ്പാക്കും വരെ 2021നവംബറിനു ശേഷമുള്ള ഒഴിവുകൾ ദിവസവേതന അടിസ്ഥാനത്തിൽ നികത്താനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരേ നായർ സർവീസ് സൊസൈറ്റി സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ അനുവദിച്ച കോടതി, സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് മാറ്റിവച്ചിട്ടുള്ള തസ്തികകൾ ഒഴികെ മറ്റു ഒഴിവുകളിൽ സ്ഥിരനിയമനത്തിന് അനുമതി നൽകി. നിയമിതരായവരുടെ സേവനകാലം ആവശ്യമായ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ക്രമീകരിക്കാനും നിർദ്ദേശിച്ചു. എൻ.എസ്.എസും സമാന സൊസൈറ്റികളും ഭിന്നശേഷി നിയമനത്തിനായി തസ്തികകൾ മാറ്റി വയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതുപ്രകാരം സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ ജീവനക്കാർക്ക് കൂടി ബാധകമാക്കുന്നതിനെക്കുറിച്ച് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കുമെന്ന് വി.ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

കോ​ഴി​ക്കോ​ട്ടെ​ ​എ​യ്ഡ​ഡ് ​സ്കൂൾ നി​യ​മ​ന​ത്തി​നും​ ​അം​ഗീ​കാ​രം

കൊ​ച്ചി​:​ ​ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​ 3​ ​ശ​ത​മാ​നം​ ​സം​വ​ര​ണ​ ​സീ​റ്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​കോ​ഴി​ക്കോ​ട്ടെ​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​ന് ​അം​ഗീ​കാ​രം​ ​ന​ൽ​കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​പു​ന്ന​ശ്ശേ​രി​ ​കു​ട്ട​മ്പൂ​ർ​ ​എ​ച്ച്.​എ​സ്.​എ​സ് ​അ​ദ്ധ്യാ​പി​ക​ ​പി.​ ​ജാ​ബി​റ​യു​ടെ​ ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സ് ​എ​ൻ.​ ​ന​ഗ​രേ​ഷി​ന്റെ​ ​ഉ​ത്ത​ര​വ്. എ​ൻ.​എ​സ്.​എ​സ് ​കേ​സി​ൽ,​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ൽ​ ​ഭി​ന്ന​ശേ​ഷി​ ​സം​വ​ര​ണ​ ​ത​സ്തി​ക​ക​ളി​ലൊ​ഴി​കെ​ ​ന​ട​ത്തി​യ​ ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കാ​നാ​യി​രു​ന്നു​ ​സു​പ്രീം​ ​കോ​ട​തി​ ​ഉ​ത്ത​ര​വ്.​