പി.എസ്.സിക്കെതിരെ അപകീർത്തി: നടപടിയെന്ന് മുഖ്യമന്ത്രി

Wednesday 26 March 2025 1:05 AM IST

തിരുവനന്തപുരം: പി.എസ്.സിക്കെതിരേ അപകീർത്തി പ്രചാരണങ്ങൾ നടത്തുന്നതിനെതിരേ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. യു.പി.എസ്.സിയും മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സികളും നടത്തുന്ന നിയമന ശുപാർശകളിൽ പകുതിയിലേറെയും കേരളാ പി.എസ്.സിയുടേതാണ്. സുതാര്യമായും കാര്യക്ഷമമമായും പ്രവർത്തിക്കുന്നതിന് രാജ്യത്തിന് മാതൃകയാണ്. 2023മുതൽ വാർഷിക പരീക്ഷാ കലണ്ടർ മുൻകൂർ പ്രസിദ്ധീകരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി തയ്യാറെടുപ്പ് നടത്താനാവുന്നു. കുറ്റമറ്റ സംവിധാനമാണുള്ളത്. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് നിയമന ശുപാർശകൾ നൽകുന്നത്.