മോട്ടോർ വാഹന വകുപ്പ് മെഗാ അദാലത്ത്
Wednesday 26 March 2025 1:44 AM IST
കൊട്ടാരക്കര: കേരള പൊലീസും മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പും ഇ. ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 മുതൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്ത, നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്ന് ഒഴിവാകാൻ കൊല്ലം റൂറൽ ജില്ലാ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. ഇന്ന് മുതൽ 29 വരെ നടക്കുന്ന അദാലത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കൊട്ടാരക്കരയിലുള്ള റൂറൽ ജില്ലാ പൊലീസ് കാര്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറിൽ പിഴ ഒടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9497960718,, 0474 299 3335