കേബിൾ ടി.വി നിരക്ക് വർദ്ധിക്കും
Wednesday 26 March 2025 3:00 AM IST
കൊച്ചി: ഡിസ്‌നി ഹോട്ട്സ്റ്റാർ -- ജിയോ ലയനത്തെത്തുടർന്ന് ഏപ്രിൽ ഒന്ന് മുതൽ മലയാളികളുടെ ഇഷ്ടപ്പെട്ട ടെലിവിഷൻ ചാനലുകളുടെ നിരക്ക് വർദ്ധിക്കുമെന്ന് കേരള കേബിൾ ടി.വി ഫെഡറേഷൻ അറിയിച്ചു. നിലവിൽ സ്റ്റാർ മലയാളം അടിസ്ഥാന പാക്കേജിനുണ്ടായിരുന്ന 54 രൂപ നിരക്ക് ജിയോ ലയനത്തോടെ മറ്റ് ചാനലുകളുമുൾപ്പെടുത്തി 106 രൂപയായി മാറും. ഏഴു വർഷമായി നിലനിന്നിരുന്ന നിരക്ക് വർദ്ധിപ്പിക്കാൻ കേബിൾ ഓപ്പറേറ്റർമാർ നിർബന്ധിതരാകുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. കേരള കേബിൾ ടി.വി ഫെഡറേഷൻ സംസ്ഥന പ്രസിഡന്റ് ആർ. സുനിൽകുമാർ, ജനറൽ സെക്രട്ടറി സി.വി. ഹംസ, റാൽഫ് ലില്ലിയൻ, ഇ. ജയദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.