'അറേബ്യൻ സീ ' മേള 28 മുതൽ

Thursday 27 March 2025 12:02 AM IST
അറേബ്യൻ സീ പ്രദർശന വിപണന മേള

കോഴിക്കോട് : കടൽക്കാഴ്‌ചകളുടെ കൗതുകവുമായി അറേബ്യൻ സീ പ്രദർശന വിപണന മേളയ്ക്ക് 28ന് ബീച്ച് മറെെൻ ഗ്രൗണ്ടിൽ തുടക്കമാകും.

ശിതീകരിച്ച പവലിയനിൽ ഒരുക്കുന്ന പ്രദർശന - വിപണന മേള വെെകിട്ട് ഏഴിന് സിനിമാതാരം നമിത പ്രമോദ് ഉദ്ഘാടനം ചെയ്യും.3 അടി നീളമുള്ള സ്വർണ മത്സ്യവും ആഫ്രിക്കൻ കാടുകളിൽ മാത്രം കണ്ടുവരുന്ന അനാക്കോണ്ടയും ഉൾപ്പെടെയുണ്ടാകും. അഞ്ച് വയസിനു മുകളിലുള്ളവർക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനമെന്ന് സംഘാടകരായ വിനോദ് കാഞ്ഞങ്ങാട്, സജ്ജാദ്, സുധീർ കോയ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.